കോട്ടയം സി എം എസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ അജയ്ക്ക് പരുക്കേറ്റു. കെഎസ്‌യു നടത്തിയ കല്ലേറിലാണ് അജയുടെ തലയ്ക്ക് പരുക്കേറ്റത്. വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം.
സംഘർഷത്തെ തുടർന്ന് ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, ജെയ്ക്ക് സി തോമസ് എന്നീ സി പി ഐ എം നേതാക്കളും, തിരുവഞ്ചൂർ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ക്യാമ്പസിൽ എത്തി.
ഇതിനിടയിൽ കോളേജിലെ കൗണ്ടിങ് പൂർത്തിയായിരുന്നു. സംഘർഷ സാധ്യത കണക്കിൽ എടുത്ത് ഫലം പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
















