ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘വോട്ട് കൊള്ള’ പ്രചാരണത്തിനെതിരെ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാര്‍ട്ടി അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കുമെതിരെ എസ്‌ഐടി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധിയുടെ പ്രചാരണം തടയണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
















