ഇസ്രയേല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസ് തയ്യാറല്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി. മേഖലയില്‍ സൈനികാക്രമണം വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് ഇസ്രയേല്‍ കടക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രി ഈ പ്രസ്താവന നടത്തിയത്.
നരകത്തിന്റെ എല്ലാ കവാടങ്ങളും കൊലപാതകികളും ബലാത്സംഗികളുമായ ഹമാസിനുവേണ്ടി തുറക്കും, ഗാസ നഗരം റഫയ്ക്കും ബെയ്ത്ത് ഹനൂനിനും സാമാനമായി മാറും. കൂടാതെ ബന്ദികളാക്കി വെച്ചിരിക്കുന്നവരെ ഹമാസ് മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ നടപ്പാകില്ലെന്നും. കാറ്റ്‌സ് എക്‌സ് പ്ലാറ്റ്‌റോമിലൂടെ കുറിച്ചു.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയ്യാറാകൂവെന്നാണ് ഹമാസ് പറയുന്നത്.
STORY HIGHLIGHT: israel hamas gaza conflict
















