പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. സംഭവത്തിൽ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു റിപ്പോർട്ട് തേടി. മന്ത്രി പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ആറ് ദിവസമാണ് ഭക്ഷണം പോലും നല്‍കാതെ വെള്ളയന്‍ എന്ന യുവാവിനെ ഊര്‍ക്കളം വനമേഖലയിലുള്ള ഫാംസ്റ്റേ ഉടമ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്. തേങ്ങ പെറുക്കാൻ ഫാംസ്റ്റേയുടെ പരിസരത്തേക്ക് പോയ വെള്ളയൻ അവിടെ കണ്ട മദ്യക്കുപ്പിയില്‍ നിന്ന് മദ്യം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടമ വെള്ളയനെ പിടിച്ച് പൂട്ടിയിട്ട് മര്‍ദിച്ചത്.
ഇന്നലെ രാത്രിയാണ് ഇയാളെ മുതലമട പഞ്ചായത്ത് മെമ്പര്‍ കല്‍പനാദേവിയുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചത്.
STORY HIGHLIGHT: tribal youth locked in room in muthalamada
















