കോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ച പ്രതിഷേധത്തിനെതിരെ പരാതി. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങൽ പരാതി നൽകി.
സമരത്തിന് കൊണ്ടുവന്ന കോഴിയെ പോലീസിന് നേർക്ക് എറിഞ്ഞത്തോടെ ചത്തുപോയി എന്നാണ് പരാതി. കൂടാതെ സമരത്തിന് കൊണ്ടുവന്ന മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച് കൊന്ന മഹിള മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പോലീസ് കേസെടുക്കണം എന്നും പരാതിയിൽ പറയുന്നു.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തിയത്.
STORY HIGHLIGHT: complaint against mahilamorcha
















