തിരുവനന്തപുരം: ഇടപാടുകാരെയും പൊതുജനങ്ങളെയും ബാങ്കിന്റെ സ്വര്‍ണ വായ്പാ പദ്ധതികളുടെ സവിശേഷതകള്‍ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്ക് ‘ആഡ്സ് ഓണ്‍ വീല്‍സ്’ റോഡ് ഷോ ആരംഭിച്ചു. ബാങ്കിന്റെ തിരുവനന്തപുരം സോണിനു കീഴില്‍ വരുന്ന, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായുള്ള 164 ശാഖകളെ ബന്ധിപ്പിച്ചാണ് റോഡ് ഷോ സംഘടിപ്പിച്ചിരിപ്പിക്കുന്നത്. ഇടപാടുകാരുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക, ജനങ്ങളോടുള്ള ബാങ്കിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുക എന്നിവയാണ് പര്യടനത്തിന്റെ ലക്ഷ്യം. ഓഗസ്റ്റ് 21, ന് ആരംഭിച്ച പര്യടനം പന്ത്രണ്ട് ദിവസങ്ങള്‍ക്കു ശേഷം സമാപിക്കും.
തിരുവനന്തപുരം ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ആക്സോമീഡിയയുമായി സഹകരിച്ചാണ് ബാങ്ക് ഈ റോഡ് ഷോ സംഘടിപ്പിക്കുന്നത്. എച്ഛ്ഡി എല്‍ഇഡി സ്ക്രീനുകളും ഉയര്‍ന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്ന, പൂര്‍ണ്ണമായും ബ്രാന്‍ഡ് ചെയ്ത മൂന്ന് വാഹനങ്ങളാണ് റോഡ് ഷോയില്‍ പര്യടനം നടത്തുന്നത്. ഈ വാഹനങ്ങള്‍ പ്രധാന നഗര – ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിക്കും. ബാങ്കിന്റെ സ്വര്‍ണ്ണ വായ്പാ പദ്ധതികള്‍ വിശദീകരിക്കുന്നതിനും, ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനുമായി ഓരോ സ്ഥലത്തും 1525 മിനിറ്റ് വീതം വാഹനങ്ങള്‍ നിര്‍ത്തിയിടും.
അതത് സ്ഥലങ്ങളില്‍ നിന്നും പങ്കെടുത്ത വിശിഷ്ട വ്യക്തികളുടെ വിശദാംശങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു:
തിരുവനന്തപുരം ശ്രീ. ഷിജു കെ.വി., എസ്.വി.പി. & സോണല്‍ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീ. രാജ് ഗോപാല്‍ ആര്., ഡിവിപി-II & റീജിയണല്‍ ഹെഡ്, ശ്രീ. എഡ്വിന് ജി., ഡിവിപി-II & സോണല്‍ സെയില്‍സ് ഹെഡ്, ശ്രീ. അനില്‍കുമാര്‍ ആര്, ഡിവിപി-II & സോണല്‍ ലയബിലിറ്റി ഹെഡ്, ശ്രീമതി. അനിത ജി., ഡിവിപി-I (സോണല്‍ കളക്ഷന്‍), ശ്രീ. രാജന് ബാബു കെ.കെ., ഡിവിപി-I, സോണല്‍ ക്രെഡിറ്റ് മാറ്റേഴ്സ്, ശ്രീമതി. ജിഷ എല്‍.എസ്., ഡിവിപി-II & ബ്രാഞ്ച് ഹെഡ്, തിരുവനന്തപുരം/ സ്റ്റാച്യു,ആലപ്പുഴ – ശ്രീ. വിപിന്‍ വി. ഉണ്ണിത്താന്, ഡിവിപി-II & റീജിയണല്‍ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീമതി. റാണി ജി.എസ്., എവിപി & ബ്രാഞ്ച് ഹെഡ്, ആലപ്പുഴ കോണ്‍വെന്റ് സ്ക്വയര്‍. കൊല്ലം – ശ്രീ. ബുഷി സത്യന്, ഡിവിപി-II & റീജിയണല്‍ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീ. ബിജുമോന് എസ്., ഡിവിപി-I & ബ്രാഞ്ച് ഹെഡ്- കുണ്ടറ.
















