കേരളത്തിലെ ഒരു എംഎല്‍എക്ക് എതിരായി ഇത്ര വ്യക്തതയോടുകൂടിയ തെളിവുകളുടെ പെരുമഴ പ്രവാഹം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും നടനും എം.എൽ.എയുമായ മുകേഷിനെതിരെ ആരോപണം മാത്രമായിരുന്നെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൂടാതെ ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ തെളിവുകളുണ്ട്. കേരളത്തിന്റെ എല്ലാ മേഖലകളില്‍നിന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ഉയര്‍ന്നു വരികയാണ്. ഗുരുതരമായ തെളിവുകളോടുകൂടി വന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ രാജിവെക്കുകയാണ് ചെയ്യേണ്ടത്. മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ അന്ന് വന്നത് ഒരു ആരോപണമായിരുന്നു. അതിന് ഒരു തെളിവും ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ആരോപണമല്ല. ഇത് പൂര്‍ണമായ തെളിവാണ്. അതിനെ മൂടി വെച്ചുകൊണ്ട് വേറെ എന്തെല്ലാം വിശദീകരിച്ചാലും ആ വിശദീകരണവുമായി ഒരു തരത്തിലും മുന്നോട്ടുപോകാന്‍ സാധിക്കില്ല. എം.വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുലിന്റെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ് ആണ് മറുപടി പറയേണ്ടതെന്നും. കാര്യങ്ങള്‍ മുഴുവന്‍ കൃത്യമായി സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടില്ലേ. എന്നും അദ്ദേഹം ചോദിച്ചു.
STORY HIGHLIGHT: rahul mamkoottathil resignation
















