എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധ മാർച്ചിൽ സംഘര്‍ഷം. രാഹുല്‍ മോശമായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതികള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ മാർച്ച് സംഘടിപ്പിച്ചത്. പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എംഎല്‍എയുടെ ഓഫീസിലേക്കുള്ള വഴിയില്‍വെച്ച് പോലീസ് തടഞ്ഞിരുന്നു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന് എത്തിയവർ എംഎല്‍എയുടെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു.
STORY HIGHLIGHT: sfi protest rahul mankoottathil office
















