കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിൻ്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്‌ഡ് നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവിൽ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
STORY HIGHLIGHT : Vigilance catches KSEB sub-engineer while accepting bribe in Kasaragod
















