കുറ്റകൃത്യവിരുദ്ധ നടപടികളുടെ ഭാഗമായി രണ്ട് രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി യു.എ.ഇ. കുറ്റവാളികളായ രണ്ടുപേരെ ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലായാണ് നാടുകടത്തിയത്. ഇന്‍റർപോൾ റെഡ് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളേയും ദുബൈ പോലീസ് പിടികൂടുകയായിരുന്നു.
ഇരുവരുടെയും പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല. രാജ്യാന്തര തലത്തിൽ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ആഗോള തലത്തിൽ നടന്നുവരുന്ന കുറ്റവാളി കൈമാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നേരത്തെയും അതേപോലെതന്നെ പോലീസ് കുറ്റവാളികളെ കൈമാറ്റം ചെയ്തിരുന്നു.
STORY HIGHLIGHT: uae deported two criminals
















