ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍. ചൊവ്വാഴ്ച വരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് റനില്‍ വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ റനില്‍ വിക്രമസിംഗയെ ഹാജരാക്കി അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. വാദം നടക്കുന്നതിനിടെ കോടതിയില്‍ വൈദ്യുതി ബന്ധം നഷ്ടമായിരുന്നു. വാദം നടക്കുന്ന സമയത്ത് കോടതിക്ക് പുറത്ത് യുഎന്‍പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനില്‍ വിക്രമസിംഗെ. പ്രസിഡന്റായിരുന്ന കാലയളവില്‍ 2023 സെപ്റ്റംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാന്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതാണ് റനില്‍ വിക്രമസിംഗെയ്ക്കെതിരെയുള്ള കുറ്റം.
STORY HIGHLIGHT : sri-lanka-ex-president-ranil-wickremesinghe-remanded
















