സൗദിയിൽ സ്ത്രീകൾക്കിടയിൽ ഗർഭധാരണ, പ്രസവ നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ വനിതകളില്‍ പകുതിയിലധികവും ഇതുവരെ പ്രവസിക്കാത്തവരാണ്.
അവിവാഹിതരായ സ്ത്രീകളുടെ എണ്ണം മുപ്പത്തിയാറ് ശതമാനമായി. വനിതകളില്‍ ഭൂരിഭാഗം പേരും കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നില്ലെന്നും ഗസ്റ്റാറ്റിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
15നും 49നും ഇടയില്‍ പ്രായമുള്ളവരിൽ 52.8% പേരും ഇതുവരെ പ്രസവിക്കാത്തവരാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ പ്രായമുള്ള വനിതകള്‍ക്കിടയിലെ വിവാഹത്തിലും കുറവുണ്ടായി. 54.5 ശതമാനമാണ് വിവാഹ നിരക്ക്.
ഇവരില്‍ കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 31.1 ശതമാനവും കുടുംബാസൂത്രണ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കാത്തവരുടെ എണ്ണം 68.9 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതേ പ്രായക്കാര്‍ക്കിടയിലെ അവിവാഹിതരുടെ എണ്ണം 35.8 ശതമാനത്തിലെത്തി.
വിവാഹ മോചിതരായ വനിതകളുടെ എണ്ണം 4.3 ഉം, വിധവകളുടെ എണ്ണം 5.4 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
















