സ്കോഡയുടെ കുഷാഖ് മോഡലിന് ഇപ്പോൾ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യം ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ലോഞ്ചിനായുള്ള പരീക്ഷണ മോഡലുകൾ ഇതിനകം തന്നെ റോഡുകളിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിലവിലുള്ള എഞ്ചിനുകൾ നിലനിർത്തിക്കൊണ്ട് 2026 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ശ്രദ്ധേയമായ കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്കെതിരെ ഇത് വെല്ലുവിളി ഉയർത്തുന്നത് തുടരും.
ഇതിന്റെ ഗ്രിൽ സെക്ഷനിലും ഹെഡ്‌ലാമ്പുകളിലും മാറ്റങ്ങൾ ലഭിക്കും. ഫ്രണ്ട് ഫാസിയ ചെറിയ അപ്‌ഡേറ്റുകൾക്ക് വിധേയമാക്കും. പക്ഷേ കാര്യമായ പരിഷ്‌ക്കരണങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
അപ്ഡേറ്റ് ചെയ്ത കുഷാഖിൽ അൽപ്പം സ്ലിമ്മും സ്ലാറ്റുകളുള്ള ഒരു ഗ്രിൽ, കണക്റ്റഡ് ഡിആർഎൽ സജ്ജീകരണമുള്ള പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, താഴ്ന്ന-സെറ്റ് ഫോഗ് ലാമ്പ് അസംബ്ലി തുടങ്ങിയവ ഉൾപ്പെടുമെന്നാണ് സ്പൈ സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നത്.
2025 സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ ലെവൽ-2 എഡിഎഎസ് (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), പനോരമിക് സൺറൂഫ് എന്നിവയുടെ രൂപത്തിലായിരിക്കും.
















