തുടരുമെന്ന ജനപ്രീയ ചിത്രത്തിന് പിന്നാലെ മലയാളത്തിന്റെ ലാലേട്ടൻ സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയത്തിലൂടെ വീണ്ടുമെത്തുകയാണ്. ഒരു കാലത്തെ എവർഗ്രീൻ കോമ്പോ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് സിനിമാലോകം.
ഇപ്പോഴിതാ മനുഷ്യന്റെ ദേഷ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. എനിക്കും ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ടെന്നും ദേഷ്യവും അസൂയയും മാറ്റാൻ ശ്രമിക്കണം. ഇതുകൊണ്ട് ഒരു കാര്യവുമില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
ലാലേട്ടന്റെ വാക്കുകളിങ്ങനെ:
എത്രയോപേർക്ക് ഭയങ്കരമായ ദേഷ്യം വരാറുണ്ട്. എനിക്കും ദേഷ്യം വരാറുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. ആ ഇടത്തേക്ക് സന്തോഷത്തെയോ സ്നേഹത്തെയോ കൊണ്ടുവരാൻ പറ്റും. അറിഞ്ഞോ അറിയാതെയോ ഞാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ടാവാം. അത് എനിക്കുമാത്രം പറ്റുന്ന കാര്യമല്ല. ദേഷ്യവും അസൂയയും മാറ്റാൻ ശ്രമിക്കണം. ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഞാനും വഴക്ക് പറയാറുണ്ട്. പക്ഷേ ഉള്ളിൽ കൊണ്ടുനടക്കാറില്ല. നമ്മൾ പറഞ്ഞു, അത് അവിടെ കഴിഞ്ഞു. അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്തിട്ട് എന്താണ് കാര്യം? ഒരാൾ പോടാ എന്നു പറഞ്ഞാൽ തിരിച്ച് പോടാ എന്നു പറയുമായിരിക്കും. അല്ലാതെ അയാളെന്നെ പോടാ എന്നു പറഞ്ഞല്ലോ എന്നോർത്ത് നടക്കാറില്ല.
content highlight: Mohanlal
















