മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എക്‌സിൽ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ പോലീസ് വെള്ളിയാഴ്ച തേജസ്വി യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
आज गया में लगेगी झूठ और जुमलों की दुकान!
प्रधानमंत्री जी, गया में बिना हड्डी की जुबान से आज झूठ और जुमलों का हिमालय खड़ा करेंगे लेकिन बिहार के न्यायप्रिय जनता दशरथ मांझी की तरह उनके झूठ और जुमलों के इन विशाल पहाड़ों को तोड़ देगी।
11 साल अपनी और 20 वर्षों की एनडीए सरकार के 20… pic.twitter.com/X1KRhb80pY
— Tejashwi Yadav (@yadavtejashwi) August 22, 2025
‘എല്ലില്ലാത്ത നാവുകൊണ്ട് പ്രധാനമന്ത്രി നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഹിമാലയം തന്നെ സൃഷ്ടിക്കും. എന്നാൽ, നീതിയെ സ്‌നേഹിക്കുന്ന ദശരഥ് മാഞ്ചിയെപ്പോലെ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഈ വലിയ പർവതങ്ങൾതകർക്കും.’ എന്നായിരുന്നു തേജസ്വി എക്സിൽ പങ്കുവെച്ച പോസ്റ്റ്.
ഗഡ്ചിരോളിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിലിന്ദ് നരോട്ടെയാണ് ആര്‍ജെഡി നേതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 196 (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 356 (അപകീര്‍ത്തിപ്പെടുത്തല്‍), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വമായ അപമാനം), 353 (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
















