ഇങ്ങനെയാണെങ്കിൽ ഇനി നിങ്ങൾക്ക് ഒരിക്കലും ഒരു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം കിട്ടില്ല. നിങ്ങൾക്ക് അർഹതപ്പെട്ട ക്യാഷ്സ് ക്ലെയിം റിജക്ട് ചെയ്യാനായി ഒരു മാഫിയ സംഘം കേരളത്തിലെ പല ഹോസ്പിറ്റലുകളിലും പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു പോളിസി ഹോൾഡർക്ക് ഉണ്ടായ അനുഭവം അവർ തന്നെ ഒരു വീഡിയോയിൽ നേരിട്ട് വിശദീകരിക്കുകയാണ്. ഹെൽത്ത് ഇൻഷ്വറൻസിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഈ മാഫിയ എന്താണ് ഹോസ്പിറ്റൽ ചെയ്തത് എന്ന് മനസ്സിലാക്കാനും അതിൽനിന്ന് ഞങ്ങളുടെ പോളിസി ഹോൾഡറിനെ ഞങ്ങൾ എങ്ങനെയാണ് രക്ഷിച്ചെടുത്തത് എന്ന് മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും.
ഇങ്ങനെയാണെങ്കിൽ ഇനി നിങ്ങൾക്ക് ഒരിക്കലും ഒരു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം കിട്ടില്ല. നിങ്ങൾക്ക് അർഹതപ്പെട്ട ക്യാഷ്സ് ക്ലെയിം റിജക്ട് ചെയ്യാനായി ഒരു മാഫിയ സംഘം കേരളത്തിലെ പല ഹോസ്പിറ്റലുകളിലും പ്രവർത്തിക്കുന്നുണ്ട്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് അറിയാൻ പോളിസി ഹോൾഡറുടെ തുറന്നു പറച്ചിലുകൾ കേൾക്കാം.
“ഹായ് എൻ്റെ പേര് അശ്വതി എന്നാണ്. എറണാകുളം ആണ് സ്ഥലം. ഞാൻ ഈ മാസം അഗസ്റ് 8 ന് എൻ്റെ മോൾക്ക് പണിയും ചുമയും ആയതുകൊണ്ട് ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു. അഡ്മിറ്റ് ചെയ്തു കഴിഞ്ഞതിന്ന് ശേഷം ഞാൻ താഴെ ഇൻഷുറൻസിൽ പോയി കാർഡും മറ്റും ഫിൽ ചെയ്ത് കൊടുത്തു. കുഞ്ഞിനെയും കൊണ്ട് ആയതുകൊണ്ട് തന്നെ ഞാൻ വേഗം തന്നെ അതെല്ലാം റെഡി ആക്കി. രാവിലെ ചെയ്ത് ഉച്ച ആയപ്പോഴേക്കും അവർ പറഞ്ഞു അവർ കമ്പനിക്ക് മെയിൽ അയച്ചിട്ടുണ്ട്, വൈറ്റ് ചെയ്യുവാണ് എന്ന് പറഞ്ഞു. വൈകീട്ട് അഞ്ച് ആറ് മണിയൊക്കെ ആകുമ്പോൾ ഞാൻ വീണ്ടും അവരെ വിളിച്ചു. അപ്പോഴും അവർ പറഞ്ഞു റിപ്ലൈ ഒന്നും തന്നില്ലെന്ന്.
എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഞായറാഴ്ചയും ഇതുപോലെ തന്നെ വിളിച്ചപ്പോൾ റിപ്ലേ ഒന്നും തന്നില്ലെന്നു പറഞ്ഞു. അന്ന് രാവിലെ 9 മണിക്ക് ഡോക്ടർ വന്ന് ഡിസ്ചാർജ് തന്നു. അപ്പോഴും അവസ്ഥ ഇതുപോലെ തന്നെ, റിപ്ലേ തന്നില്ല എന്ന മറുപടി തന്നെ. അവർ റിമെയിൻ്റ് ചെയ്ത് മെയ്ൽ അയക്കാം എന്ന് പറഞ്ഞു. അവർ അത് പറഞ്ഞ് ഒരു 10 മിനിറ്റിനുള്ളിൽ എൻ്റെ ഫോണിലേക്ക് ഒരു മെസ്സേജും മെയിലും വന്നു. അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് കമ്പനിക്ക് ഈ മെയിൽ കിട്ടിയെക്കുന്നത് എന്ന് മനസ്സിലായി. ഞാൻ ഏജൻ്റിനെ വിളിച്ച് കര്യങ്ങൾ ചോദിച്ചപ്പോൾ പുള്ളിക്കാരി എന്നോട് പറഞ്ഞു ഇപ്പോഴാണ് മെയിൽ കിട്ടിയത് എന്ന്. ശേഷം ഞാൻ ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ അവർ എനിക്ക് റിമെയിൻ്റ് ചെയ്ത് അയച്ച മെയിലിൻറെ സ്ക്രീൻ ഷോട്ട് ആണ് അയച്ചത്.
അന്ന് അയച്ച മെയിലിൻ്റെ സ്ക്രീൻ ഷോട്ട് അയക്കാൻ പറഞ്ഞിട്ട് അവർ അത് വ്യക്തമായി അയച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ കമ്പനിയിൽ നിന്ന് ഡെനയിൽ ആയി മെയിൽ വന്നു. ഡെനയിൽ ആയി എന്ന് വരാൻ കാരണം ലേറ്റ് ഇൻ്റിമേഷൻ ആണ്. വെള്ളിയാഴ്ച അഡ്മിറ്റ് ആയി ശനിയാഴ്ച ഈ കര്യങ്ങൾ എല്ലാം ചെയ്തിട്ടും ഫോളോഅപ്പ് ഒന്നും ചെയ്തില്ല.”
ഒരു നിമിഷത്തേക്ക് അവർ ഞങ്ങളോടും അവരുടെ പരിഭവം കാണിച്ചു. എങ്കിലും അവർ ഞങ്ങളെ അവിശ്വസിച്ചില്ല. ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടു അതുപോലെ തന്നെ പ്രവർത്തിച്ചു. ഈ മാഡത്തിന്റെ ഫാദർ ഒരു വർഷം മുൻപ് ഞങ്ങളിൽ നിന്ന് പോളിസി എടുക്കാനായി വന്നപ്പോൾ അദ്ദേഹം പറഞ്ഞിരുന്നത് അദ്ദേഹത്തിനും ഇതേ ഹോസ്പിറ്റലിൽ മാഫിയയുടെ കയ്പേറിയ അനുഭവം മുമ്പ് ഉണ്ടായി എന്നും അവരിൽനിന്ന് രക്ഷനേടാനും ഭാവിയിൽ എന്തെങ്കിലും ക്ലെയിം വന്നാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ അത് ലഭിക്കാനും ആണ് അവർക്ക് മുൻപ് ഉണ്ടായിരുന്ന ഹെൽത്ത് ഇൻഷുറൻസ് ഞങ്ങളിലേക്ക് മാറ്റിയത്.
ഞങ്ങളിൽ നിന്ന് പോളിസി എടുത്തതിനുശേഷം ഇവരുടെ ഫാമിലിയിൽ വരുന്ന മൂന്നാമത്തെ ക്ലെയിം ആണിത്. അവർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം പോലെ ഇതുവരെയുള്ള എല്ലാ ക്ലൈമുകളും കാശ്ലെസ് ആയി തന്നെ ലഭിച്ചു. ആളുകൾ ആശുപത്രിയിൽ ആവുന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ടെങ്കിലും ക്ലെയിമുകൾ 100% കാഷ്ലെസ് ആയി നൽകാൻ സാധിക്കുന്നതിൽ അഭിമാനവും ഉണ്ട്. യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്താണെന്ന് ചുരുക്കി പറയാം. വെള്ളിയാഴ്ച ആ കുഞ്ഞിനെ അഡ്മിറ്റ് ആക്കുമ്പോൾ തന്നെ ഹോസ്പിറ്റൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണമായിരുന്നു. എന്നാൽ അവർ ഇൻഷുറൻസ് കമ്പനിയെ അത് മനപൂർവ്വം നീട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് സബ്മിറ്റ് ചെയ്ത ഡോക്യുമെന്റുകളിൽ ചില ക്രമക്കേടുകൾ കണ്ടപ്പോൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഹോസ്പിറ്റലിലേക്ക് അപ്പോൾ തന്നെ വിശദവിവരങ്ങൾ ചോദിച്ചുകൊണ്ട് ഒരു ക്യറി ഇട്ടിരുന്നു, എന്നാൽ ഹോസ്പിറ്റലിൽ നിന്ന് യാതൊരു റിപ്ലൈയും അതിനു നൽകിയിരുന്നില്ല. ഡിസ്ചാർജ് ആകുന്ന സമയത്താണ് അവർ റിപ്ലൈ നൽകിയത് പോലും. അതും പലതവണ നമ്മൾ പ്രഷർ കൊടുത്തതുകൊണ്ട് മാത്രം. അവർക്ക് അറിയാം അവസാന നിമിഷം ക്ലെയിം ഇൻ്റിമേഷൻ നൽകിയാൽ സ്വാഭാവികമായും ക്ലെയിം റിജക്ട് ആവുമെന്ന്. അങ്ങനെ തന്നെ സംഭവിച്ചു. ആ മാഡം പറഞ്ഞതുപോലെ ലേറ്റ് ഇൻറിമേഷൻ എന്ന പേരിലാണ് ക്ലെയിം റിജക്ട് ആയിരിക്കുന്നത്. രണ്ട് തവണയും ഹോസ്പിറ്റലിൻ്റെ കൊണ്ടാണ് മാത്രമേ അവരുടെ പ്ലാൻ നടത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ക്ലെയിം റിജക്ട് ആയപ്പോൾ ഈ ഹോസ്പിറ്റൽ മാഫിയ എന്താണ് ചെയ്തത് എന്ന് നോക്കാം..
“ലേറ്റ് ഇന്റിമേഷൻ ഡിനെയിൽ ആയി. മെയിൽ ആയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ സ്ട്രെസ് ആയി ഞാൻ അവരെ വിളിച്ചു കുറെ ഫയർ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ഒരു പെൺകുട്ടിയുടെ റൂമിലേക്ക് കയറിവന്ന അവരെന്നോട് പറഞ്ഞു. അവർ പൈസ ചെയ്തോളും നമുക്ക് ഒപ്പിട്ട് കൊടുക്കണം അങ്ങനെയൊക്കെ പറഞ്ഞു. എനിക്ക് ക്ലെയിം റിജെക്ട് ആയല്ലോ അപ്പോൾ നിങ്ങൾ എങ്ങനെ എനിക്ക് പൈസ തരും എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നുള്ള തെറ്റിന് അവർ തന്നെ അത് സോൾവ് ചെയ്ത് ഇവർ തന്നെ അത് ക്ലിയർ ആയി മെയില് ചെയ്തോളും അപ്രൂവ് ചെയ്തോളും പൈസ കിട്ടും എന്നെല്ലാം പറഞ്ഞു. ഞാൻ പറഞ്ഞു അപ്രൂവ് ആയിട്ട് ഞാൻ പോകുന്നുള്ളൂ. എന്നാണോ അപ്പ്രൂവ് ആകുന്നെ അന്ന് ഞാൻ പോകുന്നുള്ളൂ ഇത് എന്റെ ഭാഗത്തുള്ള മിസ്റ്റേക്ക് അല്ല ഹോസ്പിറ്റലിൻ്റെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്ന് പറഞ്ഞു. ഞാൻ കറക്റ്റ് ആയി പ്രീമിയം അടയ്ക്കുന്ന ഒരാളാണ്. സെക്കൻ്റ് ടൈം മെയിൽ അയച്ചപോഴും അത് ഡിനൈഡ് ആയി. സെക്കൻ്റ് മെയിൽ വന്നപ്പോൾ ഞാൻ അവരെ ക്വസ്റ്റ്യൻ ചെയ്തു. ഞാൻ ചോതിച്ച ചോദ്യങ്ങൾക്ക് ഒന്നും അവർക്ക് ഉത്തരമില്ലായിരുന്നു.
അവസാനം എന്ന് സിബി പോൾ വിളിച്ചിരുന്നു. പുള്ളി എന്നോട് പറഞ്ഞു. ഒരു ശതമാനം എങ്കിലും ചാൻസ് ഉണ്ടെങ്കിൽ നമ്മൾ ചെയ്തുതരുമായിരുന്നു എന്ന്. എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു 8 മണി ആയപ്പോഴേക്കും നമുക്ക് അപ്രുവൽ ആയി.
കണ്ടില്ലേ, ഇവിടെ ഇങ്ങനെയാണ് സർ, പലതും ഞങ്ങൾ ഔട്ട് ഓഫ് ബോക്സ് സെറ്റീൽഡ് ചെയ്യും. പലതവണ റെജക്ട് ആവുന്ന ക്ലെയിമുകൾ പോലും ഞങ്ങൾ അതേ ഹോസ്പിറ്റലിൽ നിർത്തി 100% കാശ്സ് ആയി അപ്രൂവ് ചെയ്യുന്നത് പലർക്കും അൽഭുതമാണ്. അവരോട് ഞങ്ങള്ക്ക് പറയാൻ ഉള്ളത് ഇതാണ്, ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ഹോസ്പിറ്റലിൽ ലഭിക്കേണ്ട ക്ലെയിം തുക നിങ്ങളുടെ അവകാശമാണ്. അത് നിങ്ങൾക്ക് വാങ്ങി നൽകാൻ ഞങ്ങൾ ഏത് അറ്റം വരെയും പോകും. നിങ്ങളുടെ കൂടെ നിൽക്കാൻ ഒരു പ്രതിസന്ധി വരുമ്പോൾ നിങ്ങൾക്ക് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ഇനി ഞങ്ങളുണ്ട്.
ഓൺലൈൻ പോളിസിയോ, ബാങ്ക് പോളിസിയോ ബ്രോക്കർ പോളിസിയോ ആണ് നിങ്ങൾ എടുക്കുന്നതെങ്കിൽ ഉറപ്പായും പെട്ടുപോകും ഇതുപോലൊരു സാഹചര്യം നിങ്ങൾക്ക് വന്നാൽ അന്നേരം നിങ്ങളെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഏതെങ്കിലും. ഇത് ഒരാളുടെ മാത്രം മാത്രം അനുഭവമല്ല ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ മാത്രം നടക്കുന്നതുമല്ല, ഓരോ ദിവസവും കേരളത്തിലെ ആയിരക്കണക്കിന് രോഗികളെ ഇവർ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഇൻഷുറൻസ് കമ്പനികൾക്ക് ഹോസ്പിറ്റലുകളുമായി ഒരു എഗ്രിമെൻറ് ഉണ്ട് MOU. അതിനനുസരിച്ച് മാത്രമേ ബില്ല് ഇടാൻ ഹോസ്പിറ്റലിൽ അനുവാദമുള്ളൂ, അങ്ങനെ ചെയ്താൽ അവർക്ക് കൊളള ലാഭം ഉണ്ടാക്കാൻ കഴിയില്ലല്ലോ. അതിനാലാണ് ഇൻഷുറൻസ് ക്ലെയിം റിജെക്ട് ആവാനായി അവർ പല അടവുകളും പയറ്റുന്നത്.
ഇൻഷുറൻസ് റിജെക്റ് ആവുമ്പോൾ പോളിസി ഹോൾഡർ ഒന്ന് പാനിക് ആവുമല്ലോ ആ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്തു പുതിയൊരു സൊല്യൂഷൻ അവരുടെ മുന്നിലേക്ക് വയ്ക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് ക്യാസെസ് ആയി അപ്രൂവ് ചെയ്യാനുള്ള ഒരു ഫോർമാലിറ്റി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിനാൻസ് കമ്പനിയുടെ പേപ്പറുകളിൽ തന്ത്രപൂർവ്വം സൈൻ ചെയ്യിപ്പിക്കുകയും ചെയ്യുന്നു.
ഒപ്പിട്ടു കൊടുത്തു കഴിഞ്ഞാൽ പിന്നെ കളി മാറും. കൊല്ലത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഒരാളുടെ ബാങ്കിൽ സാലറി ക്രെഡിറ്റ് ആയ ഉടനെ ആ ഫണ്ട് പിൻവലിക്കുന്ന ഒരു പരാതി ഈയിടെ ഉയർന്നിരുന്നു. അതിൻ്റെ പിന്നിലും ഇതേ ഹോസ്പിറ്റൽ ലെൻഡിങ് മാഫിയ തന്നെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. നിങ്ങൾക്ക് അർഹതപ്പെട്ട ചെയ്യിക്കുകയും മൂന്ന് ഇരട്ടി ബില്ല് ഇടാക്കുകയും അതിൻറെ പലിശയും കൂട്ടുപലിശയും ഒക്കെ ചേർത്ത് നിങ്ങളെ വലിയൊരു കടബാധ്യതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഞങ്ങൾ എപ്പോഴും പറയുന്നത് എവിടെന്നെങ്കിലും ഒരു പോളിസി എടുത്തിട്ട് ഒരു കാര്യവുമില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് ഏറ്റവും മികച്ച ക്ലെയിം സപ്പോർട്ട് ലഭിക്കുന്ന സ്ഥലത്ത് നിന്ന് മാത്രം എടുക്കുക. ഹോസ്പിറ്റലിൽ എത്തുമ്പോൾ നിങ്ങളുടെ വിശ്വസ്തനായ അഡ്വൈസറുമായി നിരന്തരം ബന്ധപ്പെടുക. കാര്യങ്ങൾ വ്യക്തമായി വായിച്ചു നോക്കാതെ ഒരു പേപ്പറിൽ ഒപ്പിട്ടു കൊടുക്കരുത്. കോർപ്പറേറ്റ് മാഫികൾ എല്ലാം തന്നെ പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇത്തരം അനുഭവം ഇനി ഒരു മലയാളിക്കും ഉണ്ടാവരുത് അതുകൊണ്ട് ഈ അറിവ് നിങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക.
















