സംസ്ഥാനത്തിൻ്റെ നികുതി ഇതര വരുമാനത്തിൻ്റെ 75% നേടിയിരുന്ന കേരള ലോട്ടറിക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതോടെ കേരളത്തിൻ്റെ നികുതി വരുമാനത്തിൽ വലിയ വർധനവ് വന്നു. നിലവിൽ കേരള ലോട്ടറിക്ക് 28% ജി.എസ്.ടി ഇനത്തിൽ ഒരു ടിക്കറ്റിൽ 11.94 രൂപ പ്രകാരം ഒരു കോടി എട്ട് ലക്ഷം ടിക്കറ്റിൽ 128952000 ലഭിക്കുന്നു. ഇതിൻ്റെ പകുതി സംസ്ഥാന വിഹിതമാണ്. ഒരു ടിക്കറ്റിൽ 5.97 രൂപ സംസ്ഥാനത്തിന് ലഭിക്കുന്നു. ഒരു കോടി എട്ട് ലക്ഷം ടിക്കറ്റിൽ നിന്ന് 6 കോടി 44 ലക്ഷം 76 ആയിരം (64476000) രൂപ പ്രതിദിനം സംസ്ഥാന സർക്കാരിന് ജി.എസ്.ടി വിഹിതമായി ലഭിക്കുന്നു.ജി എസ് ടി പുതുക്കുമ്പോൾ നികുതി വിഹിതം 18 % ആയി കുറയുമ്പോൾ ഉണ്ടാകുന്ന നികുതി നഷ്ടം സഹിക്കേണ്ടിവരുമെന്ന് കേരള ലോട്ടറി ഏജൻ്റ് ആൻ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) വർക്കിംംഗ് പ്രസിഡൻ്റ് ലജീവ് വിജയൻ.
ഈ നികുതി കുറവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം ലോട്ടറിയിലെ സമ്മാനങ്ങളുടെ കുറവിനെക്കുറിച്ച് ഉള്ള വ്യാപക പരാതി പരിഹരിക്കാൻ സർക്കാർ നിർബന്ധിതമാകും. ഇതിനാൽ നികുതി വരുമാനത്തിലെ കുറവ് സർക്കാർ അംഗീകരിക്കുമോ എന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുള്ള നികുതി ഘടന വരുന്നത് വരെ കാത്തിരിക്കേണ്ടിവരും. നികുതി കുറയ്ക്കാൻ സർക്കാരിൻ്റെ താത്പര്യ കുറവാണ് 28% ജി.എസ്.ടി ലോട്ടറിയിൽ തുടരണം എന്ന വാദം മന്ത്രിതല ഉപസമതിയിൽ കേരളം ഉയർത്തിയത്.
ഈ വാദം ഓർമിപ്പിക്കുന്ന മറ്റൊന്നുണ്ട് ജി. എസ്.ടി നടപ്പാക്കിയപ്പോൾ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറിക്ക് രണ്ട് തരം നികുതി നിലനിൽക്കില്ല എന്നത് വ്യക്തമായി മനസിലാക്കിക്കൊണ്ട്, മറ്റ് സംസ്ഥാനങ്ങൾ ലോട്ടറിക്ക് 18% നികുതി നടപ്പാക്കാം എന്ന് പറയുകയും കേന്ദ്രം ഇത് സമ്മതിക്കുകയും ചെയ്തിട്ടും സംസ്ഥാന ലോട്ടറിക്ക് 12% വും. അന്യ സംസ്ഥാന ലോട്ടറിക്ക് 28 % വും എന്ന നികുതി ഘടന വാശിയോടെ നടപ്പാക്കിക്കുകയും. പിന്നീട് ജി.എസ് ടി കൗൺസിലിലെ വോട്ടെടുപ്പിലൂടെ ലോട്ടറി നികുതി 28% ആകുകയായിരുന്നു.
ഇതിനെ ഓർമിപ്പിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അനുസരിച്ച് നാല് തരത്തിലുള്ള ജി.എസ്.ടി. രണ്ട് തരമായി (5%, 12%) കുറയ്ക്കാൻ മന്ത്രിതല ഉപസമതിയിൽ തീരുമാനിക്കുകയും ,അതിനൊപ്പം തന്നെ 28% ജി.എസ്.ടിയിൽ ലോട്ടറിക്ക് നിലനിർത്തണം എന്ന് ബംഗാളിൻ്റെ കൂടി പിന്തുണയിൽ കേരളം ആവിശ്യപ്പെട്ടത് വിചിത്രമാണ്. ഇതിനായി പറയുന്നത് ആഡബര വസ്തുക്കൾ, പുകയില തുടങ്ങിയവയ്ക്ക് 40 % നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നതിനാലാണ്. ഈ സാഹചര്യത്തിൽ കേരളം ആവിശ്യപ്പെടേണ്ടി ഇരുന്നത് ലോട്ടറി വരുമാനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സംസ്ഥാനം നടത്തുന്ന ആരോഗ്യ, സമൂഹ്യ സുരക്ഷാ പദ്ധതികൾ ഉയർത്തിക്കാണിച്ച്ലോട്ടറിയെ ജി.എസ്.ടി.യിൽ നിന്ന് പൂർണമായും മാറ്റി നിർത്തി, വരുമാനത്തിൻ്റെ ഇത്ര ശതമാനം വീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന തരത്തിൽ സെസ്സ് ഏർപ്പെടുത്തുക എന്നതായിരുന്നു.
ഇതാണ് കേരളത്തിലെ ലോട്ടറി മേഖലയ്ക്ക് ഗുണം ചെയ്യുന്നത്.ജി. എസ് ടി നിരക്കുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ കേന്ദ്രം തയ്യാറായസാഹചര്യത്തിൽ ലോട്ടറിക്ക് 28% നികുതി നിലനിർത്തണം എന്ന വിചിത്രവാദമല്ല ധനമന്ത്രി ഉയർത്തേണ്ടത്. ലോട്ടറിയെ ജി.എസ്.ടി മുക്തമാക്കിക്കൊണ്ടോ അല്ലങ്കിൽ18% ത്തിലേക്ക് എത്തിച്ച് കൊണ്ടോ ലോട്ടറിയിൽ കേരളത്തിൻ്റെ വരുമാനം വർദ്ധിപ്പിച്ച് സമ്മാനങ്ങളുടെ കുറവ് പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
















