വ്യവസായ സംഘടനകളായ CII, FICCI, KSSIA എന്നിവയുടെ പ്രതിനിധികളുമായി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസിൻറെ സാന്നിധ്യത്തിൽ കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐഎഎസ് ചർച്ച നടത്തി. എൽ ടി കണക്ഷൻ നൽകുന്ന വോൾട്ടേജ് പരിധി ഉയർത്തുക, പുതിയ എച്ച് ടി കണക്ഷൻ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക, വ്യവസായ സ്ഥാപനങ്ങളിൽ സോളാർ സ്ഥാപിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ലൈനുകൾ ഓഫ് ചെയ്യുന്നത് കുറയ്ക്കുക, വ്യാവസായിക വൈദ്യുതിയുടെ നിരക്ക് കുറയ്ക്കുക, കുടിശ്ശിക ഉള്ള
കെട്ടിടങ്ങളിൽ പുതിയ കണക്ഷൻ എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക, സമുദ്രോല്പന്നങ്ങൾ പ്രോസസ് ചെയ്യുന്ന വ്യവസായങ്ങളുടെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ വ്യാവസായികൾ ഉന്നയിച്ചു. മേൽ വിഷയങ്ങളിൽ നിലവിലുള്ള സ്ഥിതി കെ എസ് ഇ ബി വിതരണ വിഭാഗം ഡയറക്ടർ പി സുരേന്ദ്ര വിവരിച്ചു.
വ്യവസായ സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ചെയർമാൻ ഉറപ്പു നൽകി. വ്യവസായങ്ങളോടുള്ള സമീപനത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് ഒരു സമീപനമാറ്റം ഉണ്ടാകണമെന്നും ചെയർമാൻ നിർദ്ദേശിച്ചു. ‘KSEB Power-Industry Dialogue’ എന്ന പേരിൽ ഈ ചർച്ച മൂന്നുമാസത്തിൽ ഒരിക്കൽ നടത്തണം എന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.
CONTENT HIGH LIGHTS;KSEB to improve industry-friendly approach
















