ദിവസം തോറും ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും വാടകയിൽ കുറവ് വരാത്തതിനാൽ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുറത്തേക്ക് താമസം മാറ്റി പ്രവാസികൾ. പല സ്ഥലങ്ങളിലും 5 മുതൽ 15 ശതമാനം വരെ പ്രതിവർഷം വാടക വർധിക്കുന്നതായാണ് കണക്ക് വ്യക്തമാക്കുന്നത്. പൊതുഗതാഗത സൗകര്യം വർധിച്ചതോടെ നഗരഹൃദയങ്ങളിൽ താമസിച്ചവർ പോലും നഗരത്തിനു പുറത്തേക്കു താമസം മാറ്റിത്തുടങ്ങി.
ഒരു കിടപ്പുമുറിയും ഹാളും അടങ്ങിയ ഫ്ലാറ്റിനു കരാമയിൽ 65,000 മുതൽ 69,000 വരെയാണ് വാടക. ഡൗൺടൗൺ ദുബായ്, ജുമൈറ ബീച്ച് റസിഡൻസ് മേഖലകളാണ് ദുബായിൽ ഏറ്റവും കൂടിയ വാടകയുള്ളത്. കുറച്ച് അധികം യാത്ര ചെയ്യേണ്ടി വന്നാലും കുറഞ്ഞ വാടകയുള്ള വീടുകൾ തിരഞ്ഞെടുക്കാനും കാരണം വലിയ സാമ്പത്തിക ബാധ്യത തന്നെയാണ്. ജീവിതച്ചെലവും വാടകയും കുട്ടികളുടെ വിദ്യാഭ്യാസവും നാട്ടിലേക്കുള്ള വിമാനനിരക്കും ചേർത്തുവെച്ചാൽ വലിയ പ്രതിസന്ധിയാണ് പ്രവാസികൾ നേരിടുന്നത്.
STORY HIGHLIGHT: rising rental costs
















