വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ നടക്കുന്ന അഞ്ചാമത് പതിപ്പ് നാണയ, സ്റ്റാമ്പ് പ്രദര്‍ശനം സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ നടക്കും. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് വിനോദ സഞ്ചാര വകുപ്പ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷൻ ബഹി അജ്മാൻ പാലസ് ഹോട്ടലിലാണ് അജ്മാൻ ടൂറിസം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന് നടക്കുക.
സ്റ്റാമ്പുകളും നാണയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശിൽപശാലകളും വിദ്യാഭ്യാസ പ്രഭാഷണങ്ങളും പ്രവർത്തനത്തിൽ ഉൾപ്പെടും. എക്സിബിഷനിൽ അപൂർവ ഇനങ്ങളുടെ പൊതു ലേലവും നടക്കും. പ്രദര്‍ശനത്തില്‍ ഏകദേശം 10,000ത്തിലധികം അപൂർവ ഇനങ്ങളും എമിറേറ്റുകളുടെ സമഗ്രമായ പ്രദേശത്തിന്റെയും ചരിത്രവും പുരോഗതിയും വിവരിക്കുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം തന്നെ പ്രദർശനത്തിനുണ്ടാകും.
യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും തപാൽ ചരിത്രവും ഉയർത്തിക്കാട്ടാനാണ് പരിപാടിയിലൂടെ വിനോദ സഞ്ചാര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
STORY HIGHLIGHT: ajman stamps and coins exhibition
















