കേരള രാഷ്ട്രിയത്തിൽ ഇപ്പോൾ ചൂടുള്ള തലക്കെട്ട് രാഹുൽ മങ്കൂട്ടത്തിലാണ്. ആരോപണങ്ങൽ ഒന്നിന് പുറകെ ഒന്നായി യുവനോതാവിന് നേരെ തിരിയുമ്പോൾ ധാർമ്മികതയിൽ നിന്ന് ഒലിച്ചോടാനാവാതെ നട്ടം തിരിയുകയാണ്. രാഹുൽ എംഎൽഎസ്ഥാനം ഒഴിയണമെന്നാണ് പ്രതിപക്ഷ നേതാവ് ഉൽപ്പെടെ പാർട്ടിയിലെ ഭൂരിഭാഗവും കരുതുന്നതെങ്കിലും എം എൽ എ സ്ഥാനത്ത് നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ . യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്യുന്നുണ്ട്.
ആരോപണം ഉയർന്ന ഉടൻതന്നെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. അത് ധീരമായ ഒരു നടപടിയാണ്. എന്നാൽ സിപിഎമ്മിൽ നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണമുയർന്നപ്പോൾ എന്തു നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നുമായിരുന്നു ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് യുവനേതാവിന് എംഎൽഎ സ്ഥാനത്ത് തുടരാനുളള പിന്തുണയായി കരുതാം.പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്.രാഹുൽ മാങ്കൂട്ടത്തിനെ വെള്ളപൂശാനാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഷാഫി ശ്രമിച്ചത്. ഷാഫി മാത്രമല്ല,രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്.
ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കാര്യം പാർട്ടിക്കകത്ത് ഒരു തർക്കവിഷയമായി മാറുകയാണ്. സി പി എമ്മിനെ പ്രീണിപ്പെടുത്താനാണ് സതീശൻ ശ്രമിക്കുന്നത് എന്ന വാദം ഉയർത്തിക്കൊണ്ടുവരുവാനുള്ള ശ്രമവും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ഏതായലും വിഷയെ കോൺഗ്രസിൽ ഒരു ചേരിപോരിന് തുടക്കമിട്ടിരിക്കുകയാണ്.
















