തിരുവനന്തപുരം: യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷന്‍ റിപ്പോർട്ട് തേടി. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് രാഹുലിനെതിരെ വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
നിർബന്ധിത ഗർഭഛിദ്രമുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നിരുന്നു രാഹുലിന്. തുടർന്ന് എംഎൽഎ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
















