വിവിധതരം പയർ വർഗ്ഗങ്ങൾ (മൊളപ്പിച്ച ചെറുപയർ, മസൂർ) ഉപയോഗിച്ച് ഉണ്ടാക്കുന്ന കറിയാണ് മിസൽ. ഇത് ഒരുപാട് എരിവുള്ള വിഭവമാണ്.
ആവശ്യമായ സാധനങ്ങൾ:
മൊളപ്പിച്ച ചെറുപയർ, കടല, സവാള, തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മിസൽ മസാല, ഉപ്പ്, പാവ് ബൺ.
തയ്യാറാക്കുന്ന വിധം:
പയർ വർഗ്ഗങ്ങൾ നന്നായി വേവിച്ച ശേഷം, സവാളയും തക്കാളിയും മസാലയും ചേർത്ത് കറി ഉണ്ടാക്കുക. കറിയിലേക്ക് കാന്താരി മുളക് ഇട്ട് എരിവ് കൂട്ടാം. പാവ് ബണ്ണിനൊപ്പം വിളമ്പാം.
















