മുംബൈയിലെ ഏറ്റവും പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് വിഭവമാണ് ഈ സാൻഡ്വിച്ച്. ഇതിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സവാള, ബീറ്റ്റൂട്ട്, കുക്കുമ്പർ, തക്കാളി എന്നിവ ഉപയോഗിക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
ബ്രെഡ് സ്ലൈസുകൾ, വേവിച്ച ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, സവാള, കുക്കുമ്പർ, വെണ്ണ, ചാട്ട് മസാല, മല്ലിയില ചട്നി.
തയ്യാറാക്കുന്ന വിധം:
രണ്ട് ബ്രെഡ് സ്ലൈസുകളിൽ വെണ്ണയും മല്ലിയില ചട്നിയും പുരട്ടുക. ഓരോ സ്ലൈസിനു മുകളിലും പച്ചക്കറികൾ നിരത്തി ചാട്ട് മസാല തൂവുക. സാൻഡ്വിച്ച് ഗ്രിൽ ചെയ്തോ ടോസ്റ്റ് ചെയ്തോ കഴിക്കാം.
















