രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെയും അമർഷം. ഷോർണൂർ ബ്ലോക്ക് സെക്രട്ടറി വിനോദ് കല്ലായി ആണ് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വെയ് വെയ്, രാജിവെയ്. പത്തനംതിട്ടയിലേക്ക് തിരിച്ചു പോകാനും ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു. എന്നെ ആര് പുറത്താക്കിയാലും വേണ്ടില്ല. നിലപാട് ഒറ്റ നിലപാട്. പ്രതിപക്ഷ നേതാവിനൊപ്പം എന്തുവന്നാലും രാജിവെയ്ക്കണമെന്നും വിനോദ് കല്ലായി ഫേസ്ബുക്കിൽ കുറിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺഗ്രസ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങൾ ഉയർന്നുവന്ന 24 മണിക്കൂറിനുള്ളിൽ രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. ആരോപണങ്ങൾ കോൺഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യ നടപടി മാത്രമാണ്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.
STORY HIGHLIGHT : congress leaders against rahul mamkoottathil
















