യുഎഇയിലെ പൊതുവിദ്യാലയങ്ങളിലെ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇപ്പോൾ പ്രചരിക്കുന്ന സമയമാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വിവരങ്ങളിൽ പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അറിയിച്ചു.
അതേസമയം വേനലവധിക്ക് ശേഷം തിങ്കളാഴ്ചയാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. വരുന്ന അധ്യയന വർഷത്തേയ്ക്ക് സ്കൂളുകളുടെ പ്രവർത്തന സമയം സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടു.
കിന്റർഗാർട്ടൻ: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ. വെള്ളിയാഴ്ച രാവിലെ 8 മുതൽ 11.45 വരെ.
ഒന്നാം ഘട്ടം (ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ):
ഓപ്ഷൻ ഒന്ന്: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.25 വരെ. വെള്ളിയാഴ്ച രാവിലെ 7.15 മുതൽ 10:.5 വരെ.
ഓപ്ഷൻ രണ്ട്: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.20 വരെ. വെള്ളിയാഴ്ച രാവിലെ 8 മുതൽ 11.45 വരെ.
രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും (അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ):
ആൺകുട്ടികൾ: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15 മുതൽ ഉച്ചയ്ക്ക് 2.15 വരെ. വെള്ളിയാഴ്ച രാവിലെ 7.15 മുതൽ 10.:35 വരെ.
പെൺകുട്ടികൾ: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8. മുതൽ ഉച്ചയ്ക്ക് 3.15 വരെ. വെള്ളിയാഴ്ച രാവിലെ 8. മുതൽ 11.45 വരെ.
















