കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ‘ഖദര്‍ ഒരു അച്ചടക്കം’ എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെ അജയ് തറയില്‍ വിമര്‍ശിച്ചിരുന്നു.
ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം യുവതികളുടെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ഘട്ടത്തിലാണ് ഒളിയമ്പുമായി അജയ് തറയില്‍ രംഗത്തെത്തുന്നത്.
















