സ്വര്‍ണം എടുക്കാന്‍ പോകുന്നവര്‍ക്ക് ഇന്ന് ആശ്വാസം. ഇന്നലെ 800 രൂപ വര്‍ധിച്ച് 74,520 ആയ പവന്റെ വില ഇന്നും അതേനിലയില്‍ തുടരുന്നു.
ഗ്രാമിന് 9,315 രൂപയാണ്. വെള്ളിയാഴ്ച 120 കുറഞ്ഞ പവന്റെ വിലയാണ് ഇന്നലെ ഒറ്റയടിക്ക് 800 രൂപകൂടിയത്. സ്വര്‍ണ വില ഈ മാസം വീണ്ടും 75,000 തൊടുമെന്ന പ്രതീതിയാണ് വിപണിയിലുള്ളത്
ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. വിവാഹ സീസണ് അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം.
ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.
content highlight: Gold rate
















