തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു.
















