ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗ്യനല്ലെന്നും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രാജിവെപ്പിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി.
ഏറ്റവും അപമാനം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അപമാനഭാരം കാരണമാണ് പെണ്‍കുട്ടി പരാതി നല്‍കാത്തത്. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നു. ഏത് വിധേനയും പെണ്‍കുട്ടികളെ വലയിലാക്കുക. എന്നിട്ട് വലിച്ചെറിയുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.
















