കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ വളരെ ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി തീരുമാനിക്കും. ഒരിക്കലും പാര്‍ട്ടി കുറ്റാരോപിതനെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുവതിയെ ഗർഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർബന്ധിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞദിവസം പുറത്തു വന്നത്.
ആരോപണം ഉയര്‍ന്നു വന്നപ്പോള്‍, രേഖാമൂലമുള്ള പരാതി ഇല്ലാതിരുന്ന സാഹചര്യത്തില്‍ പോലും പൊതുരംഗത്തെ ധാര്‍മ്മികതയുടെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടര്‍നടപടികളൊന്നും വേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം വന്ന ശബ്ദരേഖകള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍ പറഞ്ഞു.
















