മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം.
ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണം. ഒളിച്ചുകളി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇത് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും കാണിക്കണണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.
ഉപ തെരഞ്ഞെടുപ്പിനെ ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെ നടപടി എടുക്കാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 268 ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ജനങ്ങള്‍ മറക്കാനുള്ള സമയം പോലുമില്ല.
രാഹുലിനെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം. കാന്‍സര്‍ ബാധിച്ച ശരീര ഭാഗം മുറിച്ചു നീക്കുന്നത് വ്യക്തിയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.
















