തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ ടി വി രാജേഷ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളോടുള്ള ചോദ്യങ്ങളിൽ ഷാഫി പറമ്പിലിന്‍റെ മറുപടിയെ വിമർശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ്. രാഹുൽ പെൺകുട്ടികളോട് ചെയ്തത് മോശമായിപ്പോയി എന്ന ഒരു വരിയെങ്കിലും ഷാഫി പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും ഒരു മര്യാദ ഉണ്ടായേനെയെന്ന് ടി വി രാജേഷ് വിമർശിച്ചു.
രാഹുലിനെതിരെ നിയമപരമായി പരാതിയില്ല, എല്ലാ കോൺഗ്രസ് നേതാക്കളും വരിനിന്ന് പ്രതികരിക്കണോ എന്നിങ്ങനെ രാഹുലിനെ ന്യായീകരിച്ച് മെഴുകുകയായിരുന്നു ഇന്നലെ ഷാഫി പറമ്പിലെന്നും ടി വി രാജേഷ് പറഞ്ഞു. കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂവെന്ന പരിഹാസത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
















