മുൻനിര ബ്രാൻഡുകളിലൊന്നായ പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോണായ എം7 പ്ലസ് 5 ജി പോകോ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വീണ്ടും തരംഗം തീർക്കാൻ ഒരുങ്ങുകയാണ്. 15,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ മികച്ച പ്രകടനവും വിനോദാനുഭവവും നൽകുന്ന ഫോണാണിത്.
ഇതിൻ്റെ വിൽപ്പന എക്സ്ക്ലൂസീവായി ഫ്ലിപ്കാർട്ടിലാണ് ആരംഭിച്ചത്. പോക്കോ എം7 പ്ലസ് 5 ജിക്ക് കരുത്തേകുന്നത് 16 ജിബി വരെയുള്ള ടർബോ റാമുമായി ജോടിയാക്കിയ സ്നാപ്പ്ഡ്രാഗൺ 6 എസ് ജൻ 3 ചിപ്സെറ്റ് ആണ്.
മൾട്ടിടാസ്കിങ് എളുപ്പമാക്കാനും, ആപ്പുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാനും, ഉപയോഗം സുഗമമാക്കാനും ഈ പ്രോസസർ സഹായിക്കും. 144 ഹേർട്സ് അഡാപ്റ്റീവ് റിഫ്രഷ് നിരക്ക് സുഗമമായ റിഫ്രഷ് റേറ്റുള്ള വലിയ 6.9-ഇഞ്ച് ഫുൾ എച്ച്.ഡി+ സ്ക്രീൻ അതിമനോഹരമായ കാഴ്ചാനുഭവമാണ് നൽകുന്നത്.
കൂടാതെ വേഗത്തിലുള്ള സ്ക്രോളിംഗ്, ഇമ്മേഴ്‌സീവ് ഗെയിമിംഗ്, തടസ്സമില്ലാത്ത സോഷ്യൽ മീഡിയ ബ്രൗസിംഗ് എന്നിവയിലും മികച്ച് നിൽക്കുന്നുണ്ട്. എം 7 പ്ലസ് 5 ജിൽ 7000 എം എ എച്ച് ശേഷിയുള്ള വലിയ സിലിക്കൺ കാർബൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
അതേസമയം 12,999 എന്ന വിലയിൽ, പോക്കോ എം7 പ്ലസ് 5 ജി ഉയർന്ന നിലവാരത്തിലുള്ള ഫീച്ചറുകൾ സാധാരണക്കാർക്കും ലഭിക്കും. 6 ജി ബി+128 ജി ബി വേരിയന്റ് 12,999 രൂപ എന്ന പ്രാരംഭ വിലയിലും 8 ജി ബി+128 ജി ബി വേരിയന്റ് 13,999 രൂപ എന്ന പ്രാരംഭ വിലയിലാണ് ലഭിക്കുന്നത്.
ബഡ്ജറ്റ് ഫോണുകളിലും മികച്ച പ്രകടനവും, ബാറ്ററി ലൈഫും, വിനോദവും സാധ്യമാണെന്ന് ഇത് തെളിയിക്കുന്നതായി പോകോ പറയുന്നു. ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് നേടാം.
















