കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
വല്ലാത്ത രീതിയിൽ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇത് പാർട്ടി ഏൽക്കേണ്ട കാര്യവുമില്ല. ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല.
കേട്ട വാർത്തകൾ ഞെട്ടിക്കുന്നതാണ്. സമാനതകളില്ലാത്താണ്. ധാർമിക ബോധമുണ്ടെങ്കിൽ രാഹുൽ രാജിവെച്ച് പുറത്തുപോണമെന്നും ജോസഫ് വാഴയ്ക്കൻ കൂട്ടിച്ചേർത്തു.
















