ഉച്ചയ്ക്ക് ഊണിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മത്തങ്ങാ കറി ആയാലോ?
ആവശ്യമായ ചേരുവകൾ
- മത്തങ്ങ
- വറ്റൽമുളക്
- വെളുത്തുള്ളി
- സവാള
- ഉപ്പ്
- വെളിച്ചെണ്ണ
- മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു കഷ്‌ണം മത്തങ്ങ വെള്ളത്തിൽ പുഴുങ്ങിയെടുത്തതിനുശേഷം അത് തണുക്കുന്നതിനായി മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ അൽപ്പം എണ്ണയൊഴിച്ചതിനുശേഷം വറ്റൽമുളക്, മൂന്ന് അല്ലെങ്കിൽ നാല് വെളുത്തുള്ളി, കുറച്ചു സവാള ചെറുതായി അരിഞ്ഞത് എന്നിവ വറുത്തതിനുശേഷം അതിനെ ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ആവശ്യത്തിന് ഉപ്പ് അതിലേയ്ക്ക് ചേർക്കുക. ശേഷം പുഴങ്ങിയ മത്തങ്ങ ഉടച്ച് അതിൽ അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക. അഞ്ച് മിനിറ്റ് കൊണ്ട് മത്തങ്ങ കൊണ്ടുണ്ടാക്കാവുന്ന സ്വാദിഷ്‌ടമായ കറി റെഡി. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
















