ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍.
കോണ്‍ഗ്രസ് മാതൃകാപരമായ നടപടി സ്വീകരിക്കണം. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് രാഹുല്‍ മാറിനില്‍ക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന പരോക്ഷ സൂചനയാണിത്.
















