തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തക്കസമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തി വരികയാണ്, ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും. ഇക്കാര്യം കൃത്യമായി അറിയിക്കും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
തീരുമാനം എന്തായാലും എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും നടപടി. ഉചിതമായ തീരുമാനം അതിന്റേതായ സമയത്ത് ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു.
















