പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീട്ടിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. വികാര നിർഭരമായാണ് രാഹുൽ പ്രതികരിച്ചത്. ർഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിൽ രാഹുൽ ഇന്നും പ്രതികരിച്ചില്ല.
അവസാനം പേര് വെളിപ്പെടുത്തി രംഗത്ത് വന്ന അവന്തികയ്ക്ക് എതിരെ ഓഡിയോ സന്ദേശവും രാഹുൽ പുറത്തുവിട്ടു. അവന്തിക ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കിയത്. ന്യൂസ് 18 ചാനലിനെ മാധ്യമപ്രവർത്തകന്റെ ഇടപെടലിനെ തുടർന്നാണ് വ്യാജാരോപണം ഉന്നയിച്ചത്.
രാഹുലിൽ നിന്ന് മോശമനുഭവം ഉണ്ടായില്ലെന്ന് അവന്തിക പറയുന്നുണ്ട്. എന്നെ കുടുക്കാൻ ശ്രമം നടക്കുന്നു. ഞാൻ കാരണം പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരില്ലെന്ന് രാഹുൽ ആവർത്തിച്ചു. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണം. ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. തന്‍റെ ഭാഗം കൂടി കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്. താന്‍ കാരണം പാര്‍ട്ടി പ്രതിസന്ധിയിലാകരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
















