രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം അതീവ ഗുരുതരമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത അവസ്ഥയെന്നും മന്ത്രി പി രാജീവ്. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ ഈ വിഷയത്തിൽ പ്രതിഫലിക്കുകയാണ്.
കേരള സമൂഹത്തിന്‍റെ ആഗ്രഹമനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക വേദന സംഹാരികൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്.
അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. കോൺഗ്രസിൽ നിന്നു തന്നെ രാജി ആവശ്യം ഉയരുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















