കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകൻ ഉദയനിധിയോ എത്തിയാൽ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകൻ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിൻ്റെയും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.
അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. ഇരുവരും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശ്വാസികളോട് മാപ്പ് പറയണമെന്നും എക്സിൽ കുറിച്ച പോസ്റ്റിൽ രാജീവ് പറയുന്നു.
















