വയനാട്: മാനന്തവാടിയിൽ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിലായി. രണ്ട് മാസം മുൻപ് ആണ് രണ്ടര പീഡനത്തിന് വിധേയയായത്.
ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്.
മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. മാനന്തവാടി പൊലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
















