രാഹുൽമാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് നേത്യത്വത്തിന്റെ നിർണായക തീരുമാനം. രാഹുലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സം ഇല്ല. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. പാർട്ടി അംഗം അല്ലാത്ത ഒരാളോട് എം എൽ എ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദമാണ് മുന്നോട്ട് വെച്ചത്. കോൺഗ്രസ് നേത്യത്വം കൂടിയാലോചിച്ചാണ് തീരുമാനം.
രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കും. അതുകൊണ്ട് അത്തരം തീരുമാനം വേണ്ടെന്നുള്ള രീതിയിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്‌പെൻഷനിലക്ക് നേത്യത്വം കടന്നത്. ഇതോടെ സ്വതന്ത്ര എംഎൽഎ ആയി രാഹുൽമാങ്കൂട്ടത്തിൽ മാറും. കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽമാങ്കൂട്ടത്തെ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേത്യത്വം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം, സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നൽ ഉണ്ടാകണം അതില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും എന്നാണ് കോൺഗ്രസിലെ വനിതാ നേതാക്കളടക്കം ഹൈക്കമാന്റിനോടും കെപിസിസിയോടും മുന്നോട്ട് വെച്ച കാര്യം, ഇതിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും രാഹുൽ മാങ്കൂട്ടത്തിലിനും ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ സീറ്റ് കൊടുക്കേണ്ടതില്ല എന്ന ഉറച്ച നിലപാട് കൂടി കോൺഗ്രസ് എടുത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തന്നെയായിരിക്കും ഇനിമുതൽ നേത്യത്വം മുന്നോട്ട് പോകുക. നാളെ തന്നെ രാഹുലിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങാനുള്ള സാധ്യതയും ഉണ്ട്.
Rahul Mamkootathil will be suspended from Congress primary membership
















