ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിടയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. ബെർഹാംപുർ സ്വദേശിയായ സാഗാർ ടുഡു എന്ന യുട്യൂബറാണ് ഒഴുക്കിൽപ്പെട്ടതെന്ന് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും വിനോസഞ്ചാരികളും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മച്ച്കുണ്ഡ് പൊലീസും അഗ്നിശമന സേനയും എത്തി തിരച്ചിൽ ആരംഭിച്ചു. സാഗർ തന്റെ യുട്യൂബ് ചാനലിന് വേണ്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ദുഡുമ വെള്ളച്ചാട്ടത്തിനു സമീപം സുഹൃത്തുമായി എത്തിയതെന്നാണ് വിവരം.
















