തന്നെ ആർക്കും വേണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ കൊല്ലം തുളസി. ഭാര്യയും മക്കളുമെല്ലാം തന്നെ ഉപേക്ഷിച്ചുപോയെന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ താന്‍ ഗാന്ധി ഭവനില്‍ അന്തേവാസിയായി മാറിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധിഭവനിലെ പരിപാടിയില്‍ പ്രസംഗിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കൊല്ലം തുളസി പറയുന്നു:
പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാന്‍ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ ആറുമാസം ഇവിടെ വന്നു കിടന്നു ഞാന്‍. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഞാന്‍ ഓമനിച്ച് വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്.
അവള്‍ വലിയ എഞ്ചിനീയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ആണ്. പക്ഷെ ഫോണില്‍ വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാന്‍ വയ്യ.
മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാന്‍ ലൗലിയ്ക്ക് കഴിഞ്ഞില്ല. ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്.
content highlight: Kollam Thulasi
















