കഴിഞ്ഞ 19 മാസത്തിനിടെ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിച്ച 11,000-ത്തിലധികം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. 2022 മേയ് മാസം 1930 എന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചതിനു ശേഷം ഒട്ടേറെ തട്ടിപ്പുകള്‍ തടയാനായെന്ന് പൊലീസ് വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് 300 കോടിയിലധികം രൂപ തിരികെ ലഭിച്ചിട്ടുണ്ട്. 2022 മേയ് മുതല്‍ സിറ്റി പൊലീസിന്റെ സൈബര്‍ വിഭാഗത്തിന് 13.19 ലക്ഷത്തിലധികം കോളുകള്‍ ലഭിച്ചു.
ഈ പരാതികളില്‍ നടപടിയെടുത്തുകൊണ്ട്, ഷെയര്‍ ട്രേഡിങ്- നിക്ഷേപ തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, ഓണ്‍ലൈന്‍ ടാസ്ക് തട്ടിപ്പ്, ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പ്, വായ്പാ തട്ടിപ്പ്, ജോലി തട്ടിപ്പ് എന്നിവയുള്‍പ്പെടെ 1.31 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
















