ഒരുപാട് ആരാധകരുള്ള യുവ ഗായകനാണ് ഹനാൻ ഷാ. ഇപ്പോഴിതാ താരം സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. യാതൊരു അഭിനയ പാടവം ഇല്ലാത്ത എന്നെ എന്ത് കണ്ടിട്ടാണ് എന്നെ സിനിമയിലേക്ക് എടുത്തതെന്ന് അറിയില്ലെന്നാണ് ഹനാൻ ഷായുടെ പ്രതികരണം. സിനിമയുടെ പൂജാ ചടങ്ങിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
ഹനാൻ ഷാ പറയുന്നു:
ഒരുപാട് സന്തോഷം. ഷരീഫ്ക്കനോടും പോളേട്ടനോടും നന്ദിയുണ്ട്. യാതൊരു അഭിനയ പാടവം ഇല്ലാത്ത എന്നെ എന്ത് കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിച്ചത് എന്ന് അറിയില്ല. എനിക്ക് വന്ന് ചേർന്ന സിനിമ ചെറുതല്ല, വലിയ ചിത്രമാണ്. ഈ നിമിഷം വിശ്വസിക്കാൻ പറ്റുന്നില്ല. ജഗദീഷ് ഏട്ടനെ എല്ലാം ചെറുപ്പം തൊട്ട് കാണുന്നതാണ്.
അവർ അഭിനയിക്കുന്നതിന്റെ ബാക്കിൽ വന്നാൽ പോലും അത് എന്റെ ഭാഗ്യമായാണ് കാണുന്നത്. അഭിനയിച്ച് ശരിയായില്ലെങ്കിൽ പാട്ടെങ്കിലും തന്ന് സഹായിക്കണം എന്നാണ് ഷരീഫ്ക്കയോട് പറയാൻ ഉള്ളത്.
അതുപോലെ കബീർ സിങ് ഈ സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തല്ലുമ്പോൾ പതുക്കെ തല്ലണം എന്നാണ് ഞാൻ അദ്ദേഹത്തിനോട് ആദ്യം പറഞ്ഞത്. എല്ലാവരും നല്ല കമ്പനിയാണ്. സിനിമയിൽ നല്ല പ്രതീക്ഷയുണ്ട്.
content highlight: Hanan Shah
















