സാധാരണ ഇഡലി ഉണ്ടാക്കുന്നത് ഉഴുന്നും അരിയും ഉപയോഗിച്ചാണ്. വെറൈറ്റിയായി റാഗി ഇഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. സമ്പാറിനൊപ്പവും തേങ്ങ ചമ്മന്തിയോടൊപ്പവും റാഗി ഇഡലി ആസ്വദിക്കാം. ഒരേ സമയം സ്വാദിഷ്ടവും ആരോഗ്യകരവുമാണ് റാഗി ഇഡലി.
തയ്യാറാക്കുന്ന വിധം
1/2 കപ്പ് ഉഴുന്ന് പരിപ്പ്, 1 1/2 കപ്പ് റാഗി, ഒരു ടീസ്പ്പൂൺ ഉലുവ, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് റാഗി ഇഡലി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ആദ്യം ഉഴുന്ന് പരിപ്പും ഉലുവയും ഒരു ബൗളിലേക്ക് ശേഷം രണ്ടും കഴുകി 5 മണിക്കൂർ നേരത്തേക്ക് കുതിർത്ത് വയ്ക്കുക. ശേഷം മറ്റൊരു റാഗിയും കഴുകി 5 മണിക്കൂർ സമയത്തേക്ക് കുതിർക്കുക. 5 മണിക്കൂറിന് ശേഷം ഉഴുന്ന് പരിപ്പും ഉലുവയും മിക്സിയിലേക്ക് ചേർത്ത് മാവിന്റെ രൂപത്തിലേക്ക് അരച്ചെടുക്കുക. ചൂടുള്ള സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ മാവ് പൊങ്ങി വന്നതിന് ശേഷം ഉപ്പ് ചേർക്കുക. കട്ടിയുള്ള മാവിന്റെ രൂപമാകുമ്പോൾ ഈ മാവിനെ ബൗളിലേക്ക് മാറ്റി വയ്ക്കുക. ശേഷം കുതിർത്ത് വച്ചിരുന്ന റാഗി വെള്ളം ചേർത്ത് മാവ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം റാഗി മാവ് അരച്ചുവെച്ചിരുന്ന ഉഴുന്ന് മാവിലേക്ക് ചേർത്ത് 14 മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് സൂക്ഷിക്കുക. മാവ് പൊങ്ങി വന്നാൽ സ്വാദിഷ്ടമായ റാഗി ഇഡലി ഉണ്ടാക്കാം.
















