ചോറിന് കറിയുണ്ടാക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു കിടിലന്‍ വിഭവം പറഞ്ഞുതരാം. ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലന്‍ രുചിയില്‍ വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചെറിയ ഉള്ളി – 1 കപ്പ്
മുരിങ്ങക്കായ – 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
പച്ചമുളക് – 2 എണ്ണം
ഉരുളക്കിഴങ്ങ്, ബീന്‍സ് – 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
ചുവന്ന മുളക് – 4 എണ്ണം
മല്ലി – 2 ടീസ്പൂണ്‍
7.പുളി – 1 നെല്ലിക്ക വലിപ്പത്തില്‍
നാളികേരം – 1/2 നാളികേരം ചിരകിയത്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
കടുക് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളി കുറച്ചു വെള്ളത്തില്‍ ഇട്ട് വയ്ക്കുക. മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.നാളികേരം വെളിച്ചെണ്ണയില്‍ വറുത്തു മാറ്റുക. വറുത്ത നാളികേരം മല്ലി, മുളക് എന്നിവ അരച്ചെടുക്കുക. 1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക. മുക്കാല്‍ വേവ് ആകുമ്പോള്‍ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക. അതിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക കറിവേപ്പിലയും കടുകും ചുവന്ന മുളകും താളിച്ചു ഇടുക.
















