വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. അടുത്തിടെ സംഗീത മേഖലയില്‍ നിര്‍മിത ബുദ്ധി സൃഷ്ടിച്ച വെല്ലുവിളിയെക്കുറിച്ച് സുഷിന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുഷിന്റെ പ്രതികരണം.
സുഷിന്റെ വാക്കുകള്‍…….
‘പുതിയ റെക്കോഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങുമ്പോള്‍ പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന നിബന്ധന വെക്കും. അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നും. നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്’.
മലയാളത്തിലെ മികച്ച സംഗീത സംവിധായകന്മാരുടെ നിരയില്‍ ഇപ്പോള്‍ സുഷിന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ഒരുപാട് നല്ല ഗാനങ്ങള്‍ നല്‍കാന്‍ സുഷിന് സാധിച്ചു. അടുത്തതായി ഒരുപാട് ചിത്രങ്ങള്‍ സുഷിന്റേതായി പുറത്തിറങ്ങാന്‍ ഉണ്ട്.
















